വനിതാദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്കാരം തൊണ്ണൂറ്റെട്ടുകാരി കാര്‍ത്യായനിയമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങി. സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാപരീക്ഷയിലാണ് ഹരിപ്പാട് മുട്ടം പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ 100- ല്‍ 98 മാര്‍ക്ക് നേടി 96-ാം വയസ്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ നേട്ടമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്കു കടന്നുവന്ന കാര്‍ത്യായനി അമ്മയെ സദസ് ഏഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് എതിരേറ്റത്. സാക്ഷരതാമിഷന്റെ നാലാംതരം തുല്യത വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി കെ.ഭാഗീരഥിയമ്മയ്ക്കും നാരീപുരസ്കാരം ലഭിച്ചെങ്കിലും അനാരോഗ്യത്തെ
Read More