പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി യുനെസ്കോ പ്രതിനിധികള്‍ സാക്ഷരതാമിഷന്‍ സംസ്ഥാന ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ജര്‍മനിയിലെ യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോങ് എജ്യൂക്കേഷന്‍ പ്രതിനിധി ഡോ.റാഖത്, യുനെസ്കോയുടെ ഡല്‍ഹിയിലെ പ്രതിനിധി ഡോ.ഹുമ മസൂദ് എന്നിവരാണ് പ്രളയനാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനെത്തിയത്. ആലപ്പുഴ ജില്ലയിലെ 18 തുടര്‍വിദ്യാകേന്ദ്രങ്ങളും എറണാകുളം ജില്ലയിലെ അഞ്ചു തുടര്‍ വിദ്യാകേന്ദ്രങ്ങളും പത്തനംതിട്ട, വയനാട് ജില്ലകളിലെ മൂന്ന് വീതം തുടര്‍വിദ്യാകേന്ദ്രങ്ങളും പ്രളയത്തില്‍ തകര്‍ന്ന വിവരം
Read More