Print

 

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സാക്ഷരതാ പദ്ധതി 

 
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമിക ലക്ഷ്യം. ഹിന്ദിയിലും ഇവര്‍ക്ക് പ്രാഥമിക പരിജ്ഞാനം നല്‍കും.
  പതിനഞ്ച്  വയസിനു മുകളില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിദ്യാകേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ മാതൃകാ പദ്ധതി, പെരുമ്പാവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, ഡയറ്റ്, എസ്.ആര്‍.സി എന്നിവരും സഹകരിക്കുന്നു.
സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പദ്ധതിയുടെ മുന്നോടിയായി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ മാതൃകാ പദ്ധതി 2016 ഡിസംബര്‍ 12ന് ആരംഭിച്ചു.
പ്രധാന പരിപാടികള്‍ 
 
സര്‍ക്കാര്‍ ഫണ്ട് കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് ധനസമാഹരണം, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ 1 ലക്ഷം രൂപ സംഭാവന ചെയ്തു. യൂക്കോ ബാങ്ക് 50,000 രൂപ സംഭാവന ചെയ്തു.
ജനപ്രതിനിധികള്‍, മാറമ്പള്ളി ങഋട കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെ 4 ദിവസം നീണ്ടുനിന്ന സാക്ഷരതാ സര്‍വേ.
3211 പേരെ നേരിട്ട് സര്‍വേ നടത്തി ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തി. 2017 ജനുവരി 25, 26, 27, 28 തീയതികളിലായിരുന്നു സര്‍വേ. സര്‍വേക്ക് മുന്നോടിയായി വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക സാക്ഷരതാപാഠാവലി തയാറാക്കി. 
പാഠാവലി തയ്യാറാക്കുന്നതിന്റെ  ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ശില്പശാല സംഘടിപ്പിച്ചു.
2017 മെയ് മുതല്‍ 50 പഠന കേന്ദ്രങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും.
ക്ലാസുകള്‍ എവിടെ, എങ്ങനെ? 
 ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങള്‍, ലൈബ്രറികള്‍, വിദ്യാകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടെയാണ് ക്ലാസുകള്‍ ഒരുക്കുന്നത്. 
 ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ ക്ലാസുകള്‍. 
ബോധവല്‍ക്കരണ പരിപാടികളും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. 
പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം.
 പഠനത്തിനായി ഡിജിറ്റള്‍ രൂപത്തിലുള്ള പഠന സാമഗ്രികളും ഉപയോഗിക്കും. 
 സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പരിപാടിയിലൂടെ തുടര്‍ പഠനത്തിന് അവസരം നല്‍കും.
 

CONTACT US

Kerala State Literacy Mission Authority,
TC 27/1461
Convent Road, Kammattom Lane
Vanchiyoor, Tvpm- 695035
Phone : 0471 - 2472253, 2472254
Fax      : 0471 - 2462252
 
E-mail : This email address is being protected from spambots. You need JavaScript enabled to view it.
558573
All days
558573

Server Time: 2017-06-25 20:35:32