• ' AKSHARAM '
    Near Pettah Govt.Boys Higher Secondary School
    Pettah P.O, Trivandrum 695024
  • 0471 - 2472253,2472254
    email: info.kslma@kerala.gov.in
    stateliteracymission@gmail.com

അസിസ്റ്റൻ്റ് എഡിറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2023 ജൂലൈ 20.    ക്വട്ടേഷൻ ക്ഷണിക്കുന്നു:സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടർ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു.    ഭാഷാസർട്ടിഫിക്കറ്റ് കോഴ്സുകളുടെ പുതിയ ബാച്ചിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി 2023 ജൂലൈ 31    കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ഡോക്യുമെൻ്ററി.    സാക്ഷരതാമിഷൻ നടത്തുന്ന ഹയർസെക്കൻഡറി, പത്താംതരം , ഏഴാംതരം, നാലാംതരം തുല്യതാകോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.    കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി തയ്യാറാക്കിയ അക്ഷരഗാനം

കേരള സംസ്ഥാന

സാക്ഷരതാമിഷന്‍ അതോറിറ്റി

കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലപ്പുറത്തെ ചേലക്കോടന്‍ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടി എന്ന് പ്രഖ്യാപിച്ചത്. ആദ്യം നഗരം, പിന്നീട് ജില്ല, ശേഷം സംസ്ഥാനമൊട്ടുക്കും എന്ന വിധത്തില്‍ നടന്ന അക്ഷരജ്വാല കേരളത്തിന്റെ നഗര ഗ്രാമാന്തരങ്ങളിലേക്ക് ആളിപ്പടര്‍ന്നു. 1989 ജൂണ്‍ 18ന് ഇന്ത്യയിലെ ആദ്യ അക്ഷര നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു.. 1990 ഫെബ്രുവരി 4ന് എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി. ഒടുവില്‍ കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി.
More Info

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി

പ്രവര്‍ത്തനം

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിലവാരം കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിലൂടെ ഇന്ത്യയ്ക്ക് മാതൃകയായ കേരളം തുടര്‍വിദ്യാഭ്യാസ പരിപാടികളിലും മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചുവരികയാണ്.

കേരളസംസ്ഥാന സാക്ഷരതാസമിതി എന്ന പേരില്‍ ആരംഭിക്കുകയും പിന്നീട് 08-05-1997ലെ ജി.ഒ.(എം.എസ്)നം.163/97/ജി.എല്‍.ഇ.ഡി.എന്‍. നമ്പര്‍ ഉത്തരവ് പ്രകാരവും 22-08-1997ലെ ജി.ഒ.(എം.എസ്)നം.332/97/ജി.എല്‍.ഇ.ഡി.എന്‍. നമ്പര്‍ സര്‍ക്കാര്‍ ഉത്തവുകള്‍ പ്രകാരം സാക്ഷരതാമിഷന്‍ അതോറിറ്റി എന്ന നാമധേയത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി സയന്റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1956 അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് കേരളസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി.
View Details  

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി

ഭരണനിര്‍വഹണം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും ബഹു. വിദ്യാഭ്യാസവകുപ്പുമന്ത്രി വൈസ് ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയുമായുള്ള ജനറല്‍ കൗണ്‍സിലും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ഭരണനിര്‍വഹണം നടത്തിവരുന്നത്.
Skip to content