കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വഹിച്ചു. സാക്ഷരതയില്‍ നിന്ന് വൈജ്ഞാനികസാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് കേരള സമൂഹം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി കണ്ടതാണ് കേരളത്തിന്റെ മുന്നോട്ടു പോക്കിന്റെ പ്രധാന കാരണം. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സര്‍വകലാശാലയായാണ് സാക്ഷരതാമിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി അധ്യക്ഷനായി.ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു, നഗരസഭാമേയര്‍ എസ്. ആര്യ രാജേന്ദ്രന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു ഐഎഎസ്, എസ്സിഇആര്ടി ഡയറക്ടര്‍ ഡോ. ആര് കെ ജയപ്രകാശ്,കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്,സ്കോള്‍ കേരള വൈസ് ചെയര്മാന് ഡോ. പി പ്രമോദ്, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഒലീന എ.ജി, നഗരസഭ പാളയം വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്, സാക്ഷരതാമിഷന്‍ ഫിനാന്‍സ് ഓഫീസര്‍ എസ് അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.