പഠിക്കും… നല്ലോണം പഠിക്കും, പരീക്ഷയെഴുതി മാര്‍ക്കും ബാങ്ങണം. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമ്പം പൊയില്‍ കോളനിയിലെ കറുപ്പി അമ്മ പഠിക്കാന്‍ തയ്യാറെടുക്കുതിന്റെ ആവേശത്തിലാണ്. ആദിവാസി സാക്ഷരത മൂന്നാംഘട്ട സര്‍വേ വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിലാണ് പ്രായം എണ്‍പതിനടുത്ത കറുപ്പി അമ്മയും അക്ഷര മധുരം നുണയാന്‍ തയ്യാറായത്. കോളനിയിലെ അമ്മിണിയും ശാരദയുമെല്ലാം ഇതേ ആവേശത്തിലാണ്. ഇവിടെ മാത്രം 50 പേര് പുതുതായി സാക്ഷരരാവാന്‍ എത്തി. സി.കെ.ശശീന്ദ്രന് എം.എല്‍.എയില്‍ നിന്നും കറുപ്പി അമ്മ സര്‍വേ ഫോറം കൈപ്പറ്റി.
രണ്ട് ഘട്ടങ്ങളിലും സാക്ഷരരാകാന്‍ കഴിയാതെ മാറിനിവരെ സര്‍വേയിലൂടെ കണ്ടെത്തി സാക്ഷരരാക്കുകയാണ് മുാംഘട്ടത്തിന്റെ ലക്ഷ്യം. സര്‍വേ വെള്ളിയാഴ്ച സമാപിക്കും. ശേഷം, കണ്ടെത്തിയ മുഴുവന്‍ ആളുകള്‍ക്കും ക്ലാസ് നല്‍കും. സംസ്ഥാന സാക്ഷരതാമിഷന്‍ വയനാട് നടപ്പാക്കു സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായാണ് പഞ്ചായത്തുകളിലെയും ഊരിലെയും നിരക്ഷരരെ കണ്ടെത്തുതിനുള്ള ജനകീയ സര്‍വേ ആരംഭിച്ചത്.
ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ ആനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മെന്റര്‍ അധ്യാപകര്‍, മേറ്റുമാര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്മാര്, വിദ്യാര്‍ഥികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കാളികളായി.