തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതാപദ്ധതി പഠ്ന ലിഖ്ന അഭിയാന് ക്ലാസുകൾ ഡിസംബർ 20ന് ആരംഭിക്കും.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ ഡിസംബർ 10 ന് ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം. വി.ഗോവിന്ദന് ആമുഖ പ്രഭാഷണം നടത്തി. ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി അധ്യക്ഷനായി. പദ്ധതി നടപ്പിലാക്കുന്ന തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. എം.എല്‍.എമാരായ ശ്രീ.കെ.ബാബു, അഡ്വ. കെ.ശാന്തകുമാരി, ശ്രീ. കെ.ഡി. പ്രസേനന്‍, ശ്രീ. പി. ഉബൈദുള്ള, ശ്രീ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍, ശ്രീ. നജീബ് കാന്തപുരം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല പ്രവര്‍ത്തന രൂപരേഖയുടെ കരട് അവതരിപ്പിച്ചു. സാക്ഷരതാ മിഷന് അസി.ഡയറക്ടര്‍ ശ്രീ എ.സന്ദീപ് ചന്ദ്രന് സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഇ.വി.അനില്‍ നന്ദിയും പറഞ്ഞു.