സാക്ഷരതാമിഷന്‍ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക:
ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കേവലം എഴുത്തും വായനക്കും ഉപരിയായി സാമൂഹികവികാസത്തിനുള്ള ഊര്‍ജ്ജമാകണം സാക്ഷരതയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു. സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന മറുനാടന്‍ തൊഴിലാളി സാക്ഷരത, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. ലോകസാക്ഷരതാദിനത്തോടനുബന്ധിച്ച് സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസില്‍ നടന്ന ആഘോഷപരിപാടിയില്‍ സാക്ഷരതാസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിക്കാവുന്ന ഗുരുതര പ്രശ്നം കുടിവെള്ളത്തിന്റേതാകും. സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ജലസാക്ഷരതാ പദ്ധതികള്‍ കാലികപ്രസക്തിയുള്ളതാണ്. സമ്പൂര്‍ണ സാക്ഷരതയില്‍ നിന്നും സംസ്ഥാനത്ത് പരിപൂര്‍ണ സാക്ഷരത നടപ്പിലാക്കാനുള്ള സാക്ഷരതാമിഷന്റെ ശ്രമങ്ങളെ രാജ്യം ഏറെ ശ്രദ്ധാപൂര്‍വ്വമാണ് നോക്കിക്കാണുന്നത് – ബെഹ്റ പറഞ്ഞു.
ആതുരസേവനം പോലെ തന്നെ ദൈവികമാണ് സാക്ഷരതാ പ്രവര്‍ത്തനം. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജയിലുകളില്‍ സാക്ഷരതാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. പതാക ഉയര്‍ത്തല്‍ ചടങ്ങും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുളള കൈപ്പുസ്തകത്തിന്റെ പ്രകാശനം നഗരസഭാ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ ബാബു നിര്‍വ്വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍മാരായ കെ.അയ്യപ്പന്‍നായര്‍, ഡോ.ജെ.വിജയമ്മ എന്നിവര്‍ പ്രസംഗിച്ചു.