തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടത്തിവരുന്ന ഹയര്‍സെക്കന്ററി തുല്യതാ കോഴ്സിന്റെ രണ്ടാം വര്‍ഷ അധ്യാപകര്‍ക്കുള്ള സംസ്ഥാനതല പരിശീലനം എസ്.സി.ഇ.ആര്.ടിയില്‍ നടന്നു.
അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ നവകേരളം എന്ന ലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അഭിപ്രായപ്പെട്ടു. പഠിതാക്കളുടെ വിവിധ മേഖലയിലുള്ള കഴിവുകള്‍ അംഗീകരിക്കത്തക്കവിധത്തില് തുല്യതാ പദ്ധതിയെ വിശാലമായി സമീപിക്കാനാണ് സാക്ഷരതാ മിഷന് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷനായി. എസ്.സി.ഇ.ആര്.ടി റിസര്‍ച്ച് ഓഫീസര്‍ ടി വി വിനീഷ് ആശംസയര്‍പ്പിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍നായര്‍ സ്വാഗതം പറഞ്ഞു. ഡോ പി പ്രമോദ്, ഡോ. എസ് ജയലക്ഷ്മി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് തല ചര്‍ച്ചയും സംഘടിപ്പിച്ചു.