ആദിവാസികളെ അക്ഷരം പഠിപ്പിക്കാന്‍ ആദിവാസികള്‍
കാടിനെ ആശ്രയിച്ചും കൃഷിചെയ്തും ജീവിക്കുന്ന ആദിവാസി ജനവിഭാഗം കടുത്ത ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികളുടെ സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള കര്‍മപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുത്. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ആദിവാസി സാക്ഷരതാപദ്ധതികളുമായി ബന്ധപ്പെട്ട് 350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികളുടെ പ്രയോജനം പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തിന് ലഭിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. നിരക്ഷരത കാരണം അവകാശങ്ങളും ലഭിക്കേണ്ട ആനുകൂല്യങ്ങളെയും കുറിച്ച് അവര്‍ അറിയാതെ പോകുന്നു. ഈ ദുസ്ഥിതി മാറണം. ആദിവാസിക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ അവര്‍ക്കു പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ട്. കേവലം അക്ഷരങ്ങളിലൂടെയുള്ള സാക്ഷരത മാത്രമല്ല, വരുമാനവും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ‘സമഗ്ര’ ആദിവാസി സാക്ഷരതാ പദ്ധതി ഈ ലക്ഷ്യങ്ങള്‍ മുന്നിറുത്തിയുള്ളതാണ്. പദ്ധതി നടപ്പിലാക്കുന്ന 100 ആദിവാസി ഊരുകളിലും പ്രേരക്മാരായി നിയമിച്ചിരിക്കുത് ആദിവാസിവിഭാഗത്തില്‍ നിന്നുതന്നെയുളള 100 പേരെയാണ്. വരുമാനത്തിലുപരി ആദിവാസി സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരക്ഷരത ഇല്ലാതാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ദൗത്യം ഇവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സര്‍ക്കാരിന്റെ ആദിവാസി ക്ഷേമപദ്ധതികള്‍ അവരുടെ പ്രതിനിധികള്‍ വഴി തന്നെ നടപ്പിലാക്കുമ്പോള്‍ ഇടനിലക്കാരുടെ ചൂഷണവിദ്യകള് വിലപോകില്ല. അത്തരമൊരു വിശാല കഴ്ചാപ്പാടിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര ആദിവാസി പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി ഊരുകളിലും അക്ഷരത്തിന്റെ വെളിച്ചം എത്തിക്കുതിനുള്ള കര്‍മപരിപാടികള്‍ക്കാണ് രൂപം നല്‍കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെട്ടു. കേവലം അക്ഷരങ്ങളും അക്കങ്ങളും എഴുതാനും വായിക്കാനും മാത്രമല്ല, ആരോഗ്യകരമായ സാമൂഹിക ജീവിതം നയിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികളിലൂടെ അനൗപചാരിക വിദ്യാഭ്യാസമേഖല കൂടൂതല്‍ ശക്തിയാര്‍ജിച്ചു. ഇതരസംസ്ഥാന തൊഴിലാളികലെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ പദ്ധതി അടക്കം പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി സാക്ഷരാതാമിഷന്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടിയില്‍ നിയമം, സ്കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ലിംഗസമത്വം, കൃഷി, തൊഴില്‍, മാധ്യമം, സിനിമ, സാഹിത്യം, മതനിരപേക്ഷത, വികസനം, വീട്, ഭക്ഷണം, വ്യവസായം, ജനാധിപത്യം എന്നീ 17 വിഷയങ്ങളിലായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു. ‘ഭരണഘടനാമൂല്യങ്ങളും പൗരജീവിതവും’ എന്ന വിഷയം ഡോ.പി.ജെ.വിന്‍സെന്റും ‘കേരള നവോത്ഥാനധാരകള്’ എന്ന വിഷയം സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകലയും അവതരിപ്പിച്ചു.
സാക്ഷരതാമിഷന്‍ പുതുതായി ആരംഭിച്ച ‘സമഗ്ര’ ആദിവാസി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട് സാക്ഷരത തീരെ കുറഞ്ഞ കേരളത്തിലെ 100 ആദിവാസി ഊരുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാര്‍, നിലവില്‍ സാക്ഷരതാമിഷന്‍ നടത്തിവരുന്ന അട്ടപ്പാടി, വയനാട് പ്രത്യേക ആദിവാസി സാക്ഷരതാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്കാണ് സാമൂഹ്യ സാക്ഷരതാ പരിശീലനം നല്‍കിയത്.
പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, യുവജനകമ്മിഷന് ചെയര്‍പേഴ്സൺ ചിന്ത ജെറോം, കോവില്‍മല രാജാവ് രാമന് രാജമന്നാന്, സാക്ഷരതാമിഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.എം.മനോജ്, പട്ടികവര്‍ഗവികസനവകുപ്പ് ജോ.ഡയറക്ടര്‍ ആര്.പ്രസന്, സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ജെ.വിജയമ്മ,കെ.അയ്യപ്പന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.