പരിപൂര്ണസാക്ഷരതാലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് കേരളത്തില്‍ അവശേഷിക്കുന്ന മുഴുവന്‍ നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കുന്നതിന് മുന്നോടിയായി സാക്ഷരതാമിഷന്‍ സമഗ്രസാക്ഷരതാസര്വേ നടത്താനുദ്ദേശിക്കുന്നു. സമ്പൂര്ണസാക്ഷരതായജ്ഞത്തിനുമുന്പ് നടന്ന സര്‍വേക്കുശേഷം കേരളത്തില്‍ സാക്ഷരതാസര്വേ നടന്നിട്ടില്ല. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനം എന്ന നിലയില്‍ ഓരോ ജില്ലയിലെയും ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്കുള്ള ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പൈലറ്റ് സര്‍വേ 2017 ആഗസ്റ്റ് മാസത്തില്‍ നടക്കുകയാണ്.