ഔപചാരിക നാലാംതരം വിജയിച്ചവര്‍, ഇടക്കുവച്ച് പഠനം നിര്‍ത്തേണ്ടിവന്നവര്‍, 5, 6, 7 ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞുപോയവര് എന്നിവര്‍ക്കായി തുടര്‍പഠനം ഒരുക്കിക്കൊടുക്കുക എന്നതാണ് ഈ കോഴ്സിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. 8 മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ 6 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2005ല്‍ സാക്ഷരതാമിഷന്‍ ആരംഭിച്ച ഈ കോഴ്സ് പത്ത് ബാച്ചുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിനൊന്നാം ബാച്ചിന്റെ ക്ലാസുകള്‍ നടന്നുവരികയാണ്.