സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന തുല്യതാപരിപാടികളില് ഒന്നാംഘട്ടമാണ് നാലാംതരം തുല്യത. ആറ് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാലാംതരം തുല്യത വിജയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നേരിട്ട് നല്കുന്നു. 2000 ഒക്ടോബറില്‍ ആരംഭിച്ച നാലാംതരം തുല്യത ഇതുവരെ 9 ബാച്ചുകള്‍ പിന്നിടുകയും പത്താം ബാച്ചിന്റെ ക്ലാസുകള്‍ നടന്നുവരികയുമാണ്. കൂടാതെ, സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘അതുല്യം’ എന്ന പേരില്‍ നാലാംതരം തുല്യതയ്ക്കായി പ്രതേ്യക പദ്ധതിയും 2015ല്‍ സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയുണ്ടായി.