പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. പരിസ്ഥിതി ശില്പശാല, പരിസ്ഥിതിസര്വേ, പരിസ്ഥിതി ഡയറക്ടറി നിര്‍മ്മാണം, രചനാമത്സരങ്ങള്‍, ഫോട്ടോഎക്സിബിഷന്‍, ജലദിനാചരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സാക്ഷരതാ സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തൃശൂരില്‍ നിര്‍വഹിച്ചു. പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രകാശനം 2017 മേയ് 8-ാം തീയതി ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വഹിച്ചു.പരിസ്ഥിതി പാഠപുസ്തക നിര്‍മ്മാണം നടന്നു വരുന്നു. പരിസ്ഥിതി സാക്ഷരതാക്ലാസ്സുകള്‍ , ജലസ്രോതസ്സുകളുടെ വസ്തുതാ പഠനം, ജൈവവൈവിധ്യങ്ങളുടെ വസ്തുതാ പഠനം , ബോധവത്കരണ പരിപാടികള്‍ എന്നിവ ഈ വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാമ്പയിനായി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടന്ന ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠനറിപ്പോര്ട്ട് 2017 സെപ്റ്റംബര്‍ 8ന് എല്ലാ വിദ്യാകേന്ദ്രങ്ങളിലും പ്രകാശനം ചെയ്യുന്നു.