പെരുമ്പാവൂര്‍: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പെരുമ്പാവൂരില്‍ ഓഗസ്റ്റ് 15ന് പ്രവേശനോത്സവം നടക്കും. ഇതോടെ, സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു ശേഷം കേരളത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിക്കുന്ന മറ്റൊരു പദ്ധതിയ്ക്ക് തുടക്കമാകും.
ജൂലൈ 27ന് മുമ്പായി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും സംഘാടക സമിതി യോഗങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം ഓരോ പഠനകേന്ദ്രത്തിനും സമീപവാസികളുടെ സൗഹൃദസഭകള് രൂപീകരിക്കും. ഓഗസ്റ്റ് 6 മുതല്‍ ക്ലാസ്സുകളുടെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓഗസ്റ്റ് 13ന് മുമ്പായി ഓരോ ക്ലാസ്സിലേക്കുമുള്ള പഠിതാക്കളുടെ രജിസ്ട്രേഷന് നടക്കും. ഓഗസ്റ്റ് 15ന് ഇതര സംസ്ഥാന തൊഴിലാളികളായ പഠിതാക്കളുടെ പ്രവേശനോത്സവം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കും.
നാല് മാസം കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഹിന്ദി, മലയാളം ഭാഷകളില്‍ സാക്ഷരരാക്കാനാണ് പദ്ധതി. ആഴ്ചയില്‍ അഞ്ച് മണിക്കൂര്‍ എന്ന നിലയിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്ന സാക്ഷരതാപഠനകേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. ഒരു വിദ്യാകേന്ദ്രത്തിന് കീഴില്‍ കുറഞ്ഞത് 5നും 10നും ഇടയില്‍ പഠനകേന്ദ്രങ്ങള്‍ ഉണ്ടാവും. തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്ക് പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ പ്രതേ്യകം ചുമതല നല്‍കും. വികസനവിദ്യാകേന്ദ്രം പേരക്മാര്ക്ക് ബ്ലോക്ക്/മുനിസിപ്പല്‍/കോര്പ്പറേഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ അധിക ചുമതല നല്‍കും. ഓരോ പഠനകേന്ദ്രത്തിനും ഓരോ ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കും. ഹിന്ദിയിലും മലയാളത്തിലും യോഗ്യതയുള്ളവരെയാണ് ഇപ്രകാരം ഇന്‍സ്ട്രക്ടര്‍മാരായി നിേയാഗിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. സാക്ഷരതാമിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാപഠിതാക്കളുടെ സേവനവും പ്രയോജനപ്പെടുത്തും.
വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സ്കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെല്‍ട്ടറുകള്‍ എന്നിവിടങ്ങളെയാണ് പഠനകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നത്.പഠനകേന്ദ്രങ്ങളിലേയ്ക്കുള്ള അനുബന്ധപഠനസാമഗ്രികള് വിഭവ സമാഹരണത്തിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.