തീരപ്രദേശങ്ങളിലെ സാക്ഷരതാ നിലവാരം ഉയര്ത്തുതിനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കു അക്ഷരസാഗരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചിറയിന്‍കീഴില്‍ മന്ത്രി.ജെ.മെഴ്സിക്കു’ിയമ്മ നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പിാക്കം നില്ക്കു തീരദേശവാസികളെ മുഖ്യധാരയിലെത്തിക്കുതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിതെ്ന്ന മന്ത്രി പറഞ്ഞു. നിരക്ഷരതയുടെ ഇരു’റകളെ ഭേദിച്ച് മാനസിക വികാസം പകരാന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ വികസനം അനുഭവവേദ്യമാകണമെങ്കില്‍ അക്ഷരവെളിച്ചം മുഴുവന്‍ ജനങ്ങളിലുമെത്തണം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഇനിയും ഏറെ ഉയരാനുണ്ട്. മത്സ്യസമ്പത്തും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണം. തീരപ്രദേശങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കണം. അക്ഷരസാഗരം പദ്ധതി ലക്ഷ്യമിടുത് ഇതൊക്കെയാണ്- മന്ത്രി മെഴ്സിക്കു’ിയമ്മ പറഞ്ഞു.
ആദ്യഘ’ത്തില്‍ തിരുവനന്തപുരം, മലപ്പുറം, കാസര്‍കോഡ് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. തീരദേശത്ത് നിരക്ഷരത ഏറ്റവും കുറവുള്ള ജില്ലകളാണിവ. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുത്.
അടിസ്ഥാന സാക്ഷരതയോടൊപ്പം ത െനാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. തീരപ്രദേശങ്ങളിലെ നിരക്ഷരര്‍, നവസാക്ഷരര്, സ്കൂളില്‍ നി് കൊഴിഞ്ഞു പോയവര്‍, ശാരീരിക- മാനസിക വെല്ലുവിളിയുളളവര്, നാലാംതരം വിജയിക്കാത്ത മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ എിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ഡെപ്യൂ’ി സ്പീക്കര്‍ വി.ശശി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ ഷൈലജാബീഗം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു. ചിറയിന്‍കീഴ് ‘ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.സുഭാഷ്, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, രമാബായി അമ്മ, എന്‍.വി.കനകദാസ്, അഞ്ചുതെങ്ങ് സുരേന്ദ്രന്, അക്ഷരസാഗരം പദ്ധതി കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.