ഇതര സംസ്ഥാന തൊഴിലാളികളെ പ്രബുദ്ധരാക്കേണ്ടത് കേരളത്തിന്റെ കടമ:
കേരള മുഖ്യമന്ത്രി
തങ്ങളുടെ അധ്വാനശേഷി കേരളത്തിനായി ചെലവഴിക്കു ഇതര സംസ്ഥാനതൊഴിലാളികളെ സാക്ഷരരാക്കാനും അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനുമുള്ള ചുമതല കേരളീയര്ക്കുണ്ടെ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുതിനുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുു അദ്ദേഹം.
ഇതര സംസ്ഥാനതൊഴിലാളികളെ അന്യരും അപരിഷ്കൃതരും കുറ്റവാസനയുള്ളവരുമായി കാണു ഒരു പ്രവണത നിലനില്‍ക്കുുണ്ട്. ഇത്തരത്തിലുള്ള സങ്കുചിത കാഴ്ചപ്പാട് മനുഷ്യാവകാശലംഘനവും കൊടിയ വിവേചനവുമാണ്. തൊഴില്‍രംഗത്തും സാമൂഹ്യബന്ധങ്ങളിലും സങ്കുചിതപ്രാദേശികവാദം വിഷമം സൃഷ്ടിക്കും. ഇത്തരം തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി അവരെ സാക്ഷരരാക്കാനുള്ള കടമ മലയാളിക്കുണ്ട്. ഹിന്ദി, മലയാളം എീ ഭാഷകളില്‍ അടിസ്ഥാന സാക്ഷരത നല്‍കേണ്ടത് ആവശ്യമാണ്. ആരോഗ്യം, നിയമം, പരിസ്ഥിതി, ഭരണഘടന എീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുതോടെ വിവിധ തരത്തിലുള്ള ചൂഷണങ്ങളില്‍ നി് കുടിയേറ്റതൊഴിലാളികളെ വിമുക്തരാക്കാനാകും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന ബഹുജനകാമ്പയിനായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുത്. ഇതര സംസ്ഥാനതൊഴിലാളികളോടുള്ള കേരളീയരുടെ മനോഭാവത്തില്‍ ഗുണപരമായ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെും മുഖ്യമന്ത്രി പറഞ്ഞു.
കുടുംബത്തോടൊപ്പം നമ്മുടെ സംസ്ഥാനത്ത് ജീവിക്കുവരാണ് ഇതര സംസ്ഥാനതൊഴിലാളികളില്‍ പലരും. നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ അവരുടെ കു’ികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കും. സാക്ഷരതാ പരിപാടി വിപുലപ്പെടുത്തി നിരക്ഷരതയുടെ അവസാന തുരുത്തും ഇല്ലാതാക്കുമെും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി,ദളിത്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളിലും ഭാഷാന്യൂനപക്ഷം, ഭിശേഷിയുള്ളവര്‍ എിവര്ക്കിടയിലും സാക്ഷരതാനിരക്ക് നൂറുശതമാനമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുുണ്ടെ് അദ്ദേഹം പറഞ്ഞു. ജാതി- ജന്മി സമ്പ്രദായം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇപ്പോഴും പിാേക്കാവസ്ഥ സൃഷ്ടിക്കുു. ഭൂസ്വത്താകെ വലിയൊരുവിഭാഗം കയ്യടക്കി വച്ചിരിക്കുു. റിയല്‍ എസ്റ്റേറ്റ് മാഫിയകളിലൂടെ കിടപ്പാടവും തൊഴിലും നഷ്ടപ്പെ’ കര്‍ഷകരും തൊഴിലാളികളും കേരളത്തിലെത്തുുണ്ട്. . അവര്‍ക്ക് വൃത്തിയും ആരോഗ്യവുമുള്ള ജീവിതസാഹചര്യം നല്കണമെും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ദോസ് കുപ്പിള്ളി എംഎല്‍എ അദ്ധ്യക്ഷനായിരുു. പദ്ധതിയുടെ രൂപരേഖ വി പി സജീന്ദ്രന് എംഎല്‍എ, ടെല്‍ക് ചെയര്മാന് അഡ്വ എന്‍. സി മോഹനന് നല്കി പ്രകാശനം ചെയ്തു. സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്സ സതി ജയകൃഷ്ണന്, ബ്ളോക്കു പഞ്ചായത്തു പ്രസിഡണ്ടുമാരായ ബിന്ദു ഗോപാലകൃഷ്ണന്, മുംതസ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. വി.വി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധരാഷ്ട്രീയകക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.