കല്‍പ്പറ്റ: ആദിവാസി സമൂഹത്തെ അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയും സാമൂഹ്യമാറ്റത്തിന് സജ്ജമാക്കിയും ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഘട്ടത്തിന് തുടക്കം. വയനാട് ആദിവാസി സാക്ഷരതാപദ്ധതിയുടെ ആദ്യഘട്ടം വിജയകരമായതിന്റെ വെളിച്ചത്തിലാണ് രണ്ടാംഘട്ടം 200 ഊരുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.
കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ട പരീക്ഷാവിജയികള്‍ക്ക് മന്ത്രി എ.കെ.ബാലന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസവകുപ്പും സാക്ഷരതാമിഷനും ചേര്‍ന്നാണ് മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചിട്ടും ആദിവാസികള്‍ക്കിടയില്‍ നിരക്ഷരരെ തുടരാനനുവദിക്കില്ലെന്ന പ്രഖ്യാപനമായി ചടങ്ങ് മാറി. ആദിവാസികളുടെ തനത് കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി. രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സി.കെ.ശശീന്ദ്രന് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു. എം.ഐ.ഷാനവാസ് എം.പി, ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കെ.മിനി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.ഉഷാകുമാരിഎ.ദേവകി, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, കെ.പി അബ്ദുല്‍ഖാദര്‍, ഇ.ജെ.ലീന, ആദിവാസി സാക്ഷരതാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍, വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.