തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതി പഠിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് കിന്‍ഫ്രയുടെ വനിതാ ഹോസ്റ്റലില്‍ മലയാളം പഠിക്കുന്നത് 73 പേരാണ്. കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന വസ്ത്രനിര്‍മാണ സ്ഥാപനമായ ടെക്സ്പോര്‍ട്ട് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് ഭൂരിഭാഗവും. 73 പേരില്‍ 72 പേരും ഒഡീഷയില്‍ നിന്നുള്ളവരാണ്. ഒരാള്‍ തമിഴ്നാട് സ്വദേശിനിയാണ്. കിന്‍ഫ്രയിലെ പ്രവര്‍ത്തിച്ചുവരുന്ന വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പിലാക്കിയ ‘ചങ്ങാതി’ മാതൃകാ പ്രോജക്ടിന് മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് പദ്ധതി മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശ്വയംഭരണ സ്ഥാപനത്തിലേക്ക് വ്യാപിപ്പിച്ചത്.
കിന്‍ഫ്രയിലെ പഠനകേന്ദ്രത്തില്‍ മൂന്ന് ബാച്ചുകളിലായാണ് പഠനം. തിങ്കള്‍ മുതല്‍ ശനിവരെ വൈകിട്ട് 6.15 മുതല്‍ രണ്ടു ബാച്ചും ഞായറാഴ്ച വൈകിട്ട് നാല് മണിമുതല്‍ ഒരു ബാച്ചുമായാണ് ക്ലാസുകള്‍ നടന്നുവരുന്നത്. കിന്‍ഫ്ര വനിതാ ഹോസ്റ്റലിലെ പഠനകേന്ദ്രം സന്ദര്‍ശിച്ച ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ‘ചങ്ങാതി’ സാക്ഷരതാപാഠാവലി ഹമാരി മലയാളത്തിന്റെ ഡിജിറ്റല്‍ രൂപം പഠിതാക്കളെ പരിചയപ്പെടുത്തി. കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ജീവാനന്ദ്, ടെക്സ്എക്സ്പോര്ട്ട് എം.ഡി ശശിശേഖര്‍, സാക്ഷരതാമിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന കവലകള്‍, ‘ചങ്ങാതി’ പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബുക്ക് ജനകീയമാക്കാനാണ് സാക്ഷരതാമിഷന്‍ ലക്ഷ്യമുടന്നത്.
നേരത്തെ പെരുമ്പാവൂരിലെ മാതൃക പദ്ധതിയില്‍ പരീക്ഷയെഴുതിയ 503 പേരില്‍ 469 പേരാണ് വിജയിച്ചത്. തുടര്‍ന്ന് മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണത്തില്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ് ആരംഭിച്ചു. ഇതോടെ കേരളത്തില്‍ പദ്ധതി പ്രകാരം ക്ലാസുകളിലെത്തിയിരിക്കുന്ന മൊത്തം പഠിതാക്കളുടെ എണ്ണം 5268 ആണ്. ഇവര്‍ക്കായി മൊത്തം 263 പഠനകേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ഒരുക്കിയിരിക്കുന്നത്. ജില്ലകളില്‍ പദ്ധതി നടപ്പിലാക്കിവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം ഇപ്രകാരമാണ്:
തിരുവനന്തപുരം (കഴക്കൂട്ടം വാര്‍ഡ്), കൊല്ലം (പെരിനാട് ഗ്രാമപഞ്ചായത്ത്), പത്തനംതിട്ട (കോയിപ്പുറം ഗ്രാമപഞ്ചായത്ത്), ആലപ്പുഴ (മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്), കോട്ടയം (പായിപ്പാട് ഗ്രാമപഞ്ചായത്ത്), ഇടുക്കി (കരിക്കുന്നം ഗ്രാമപഞ്ചായത്ത്), തൃശ്ശൂര്‍ (ചാവക്കാട് നഗരസഭ), പാലക്കാട് (പുതുശ്ശേരി ഗ്രാമപഞ്ചായത്ത്), മലപ്പുറം (പെരുന്തല്‍മണ്ണ മുനിസിപ്പാലിറ്റി), കോഴിക്കോട് (നരിക്കുനി ഗ്രാമപഞ്ചായത്ത്), കണ്ണൂര്‍ (ചിറക്കല്‍ ഗ്രാമപഞ്ചായത്ത്), വയനാട് (മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്), കാസര്‍ഗോഡ് (മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്).
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയില്‍ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍,തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴില്‍ 15 മുതല്‍ 20 വരെ പഠിതാക്കള്‍ ഉള്‍ക്കൊള്ളുന്ന സാക്ഷരതാപഠനകേന്ദ്രങ്ങളാണ് ആരംഭിച്ചത്. ഒരു വിദ്യാകേന്ദ്രത്തിന് കീഴില്‍ കുറഞ്ഞത് 5നും 10നും ഇടയില്‍ പഠനകേന്ദ്രങ്ങള്‍ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തുടര്‍വിദ്യാകേന്ദ്രം പ്രേരക്മാര്‍ക്ക് പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്ന നിലയില്‍ പ്രതേ്യകം ചുമതല നല്കി. ഇന്‍സ്ട്രക്ടര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളിലെ യോഗ്യതയുള്ളവരെയും സാക്ഷരതാമിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാപഠിതാക്കളെയും പരിഗണിച്ചിരുന്നു.