സാക്ഷരതാ തുടര്‍വിദ്യാഭ്യാസത്തിനായി ഒന്‍പതു വര്‍ഷമായി സംസ്ഥാന സാക്ഷരതാമിഷന്‍ ലഭ്യമാകാതിരുന്ന കേന്ദ്രഫണ്ട് ഇനി ലഭിക്കും. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറും കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി റീന റേയുമായി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പുതിയ സാക്ഷരതാ സ്കീം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. നീതി ആയോഗിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കേരളത്തെ പ്രത്യേകം ക്ഷണിച്ചതെന്ന് യോഗത്തില്‍ സെക്രട്ടറി റീന റേ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാക്ഷരതാ സ്കീം കേരളവുമായി ചര്‍ച്ച ചെയ്തും കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ മാതൃക മനസ്സിലാക്കിയും രൂപപ്പെടുത്താനുമാണ് നീതി ആയോഗ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
1998- ല്‍ സാക്ഷരതാമിഷന്‍ ആരംഭിക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭ്യമായിരുന്നു. 2009-ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ സാക്ഷരതാമിഷനു പണ്ട് അനുവദിക്കുന്നത് നിര്‍ത്തലാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും മറ്റു പാര്‍ശ്വവത്കൃത മേഖലക്കും വേണ്ടി കേരളം നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മറ്റു സംസ്ഥാനങ്ങളും എന്‍സിഇആര്‍ടിയും മനസ്സിലാക്കി സാക്ഷരതാപാഠപുസ്തക നിര്‍മ്മാണത്തിലും കേരളത്തെ മാതൃകയാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.