തിരുവനന്തപുരം : വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിത താത്പര്യക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്ര മിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ഇത്തരം ശ്രമങ്ങളെ നവോത്ഥാന പാരമ്പര്യമുള്ള കേരള സമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയില്‍ അടിസ്ഥാനമായ നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമം സമൂഹത്തില്‍ നടക്കുന്നത് ഗൗരവമായി കാണണം. അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വബോധം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിക്ക് സാധിക്കും.
ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കുണ്ട്. ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളോട് പൊരുത്തപെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന കേരളത്തിന്റെ കൈകളില്‍ ഭദ്രമാണ്. നാം പലതരം ജനകീയ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സമൂഹമാണ്. സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയവ വിജയിപ്പിക്കാനായത് ഇതിനാലാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരാവകാശങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ഇത്തരം സംരംഭങ്ങള്‍ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനായത് നാടിന്റെ സവിശേഷമായ ചരിത്ര പശ്ചാത്തലം കാരണമാണ്. അതിലേറ്റവും പ്രധാനം നവോത്ഥാനപ്രസ്ഥാനമാണ്. ഒരു സാമൂഹ്യ ബോധവത്കരണ പ്രക്രിയയാണ് രൂപപ്പെട്ടത്. അതിന്റെ ഭാഗമായി ബോധമുള്ക്കൊണ്ടവരാണ് അവകാശപ്രക്ഷോഭ ങ്ങളില്ലേക്ക് കടന്നുവന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ കാരണം അവകാശ ബോധം സമൂഹത്തില്‍ ഉണ്ടായി. സ്വാതന്ത്ര്യം പൂര്‍ണമായി യാഥാര്‍ഥ്യമാകണമെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു ശരിയായ സ്വാതന്ത്ര്യം അനുഭവിക്കാനാകണം. ആധുനിക കാലത്തു സ്ത്രീകള്‍ക്കെതിരായ വിവേചനം യാഥാസ്ഥിതികര്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബോധപൂര്‍വം ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സ്ത്രീ സമൂഹം വനിതാമത്തിലുമായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിലെ എല്ലാ വിവേചനങ്ങളും ഒഴിവാക്കാനുള്ള ഉള്‍ക്കാഴ്ചയുള്ള മൂല്യങ്ങളുള്ളതാണ് നമ്മുടെ ഭരണഘടനയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
ഭരണഘടനയാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിത്തറ. വിശ്വാസങ്ങള്‍ ഇതിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മിഷന് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം. വി ഗോവിന്ദന് ആമുഖം അവതരിപ്പിച്ചു. മേയര്‍ വി. കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍, നിയമസഭാ സെക്രട്ടറി വി. കെ. ബാബുപ്രകാശ്, സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍ കെ. അയ്യപ്പന് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.