തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ പുരാരേഖ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് നടത്തിയ പുരാരേഖ സര്‍വേയില്‍ കണ്ടെത്തിയത് മൊത്തം 1,42921 പുരാരേഖകള്‍. 5000 വര്‍ഷം പഴക്കമുള്ള ഓട്ടുകാലണ മുതല്‍ 100 വര്‍ഷം പഴക്കമുള്ള മെതിയടിവരെ ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 37901 താളിയോലകളാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. ജാതകം, ഗ്രന്ഥങ്ങള്‍, വിഷചികിത്സ, ആയൂര്‍വേദം, മന്ത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നീ ഇനങ്ങളിലുള്ള താളിയോലകളാണ് പ്രധാനമായും കണ്ടെïത്തിയത്. കണ്ടെത്തിയ താളിയോലകളുടെ കണക്കുകള്‍ ഇപ്രകാരമാണ്. 25-100 വര്‍ഷം പഴക്കമുള്ള 25287, 101-500 വര്‍ഷം പഴക്കമുള്ള 4583, 500 വര്‍ഷത്തിന് മുകളിലുള്ളവ 632. കൂടാതെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്ത 7399 താളിയോലകളും കണ്ടെത്തുകയുണ്ടായി. തമിഴ്, മലയാളം, സംസ്കൃതം, അറബി ഭാഷകളില്‍ എഴുതിയവയാണ് താളിയോല ഗ്രന്ഥങ്ങളില്‍ ഏറെയും.
അച്ചടിക്കപ്പെ അപൂര്‍വ ഗ്രന്ഥങ്ങളുടെ ഇനത്തില്‍ 8819 രേഖകളും ന്യൂസ്പേപ്പര്‍, മാസികകള്‍ എന്നിവയുടെ ഇനത്തില്‍ 18065 രേഖകളും കെത്തുകയുണ്ടായി. ന്യൂസ്പേപ്പര്‍ ഇനത്തില്‍ രാജ്യസമാചാര്‍, ലണ്ടന്‍ ഗസറ്റ്, ബോബെ സമാചാര്‍ എന്നീ പത്രങ്ങളുടെ പ്രതികളും കണ്ടെത്തിയ പുരാരേഖകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുള, ചെമ്പ്തകിട്, തുകല്‍, തുണി, പാത്രങ്ങള്‍ എന്നിവയില്‍ എഴുതിയ 6401 പുരാരേഖകളും കണ്ടെത്താന്‍ സാധിച്ചു. അതോടൊപ്പം പലവിധത്തിലുള്ള പുരാവസ്തുക്കളും രേഖകളും സര്‍വേയിലൂടെ കണ്ടെത്തുകയുണ്ടായി. ഇപ്രകാരമുള്ള 18186 രേഖകള്‍ കണ്ടെത്തുകയുണ്ടായി. ജനകീയ മുന്നേറ്റങ്ങളുടെയും പ്രാദേശിക സമരങ്ങളുടെയും വിവരങ്ങളും സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. 53546 രേഖകളാണ് സര്‍വേയിലൂടെ കണ്ടെത്തിയത്.
പുരാരേഖ സര്‍വേയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി സി.രവീന്ദ്രനാഥ്, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പഴയകാല അറിവുകളും വര്‍ത്തമാനകാല അറിവുകളും സംയോജിപ്പിച്ച് പുതിയ അറിവുകള്‍ ഉണ്ടാക്കണമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സാക്ഷരതാമിഷന്‍ സര്‍വേ നടത്തി കണ്ടെത്തിയ പുരാരേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. പുരാവകുപ്പ് ഡയറക്ടര്‍ രജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാമിഷന്‍ അസി.ഡയറക്ടര്‍ കെ.അയ്യപ്പന്‍നായര്‍ നന്ദി പറഞ്ഞു.
സര്‍വേ റിപ്പോര്‍ട്ട് പ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘ചരിത്രത്തിന്റെ വര്‍ത്തമാനങ്ങള്‍’ സെമിനാര്‍ പ്രശസ്ത ചരിത്രകാരന് കെ.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ‘ചരിത്രവും മിത്തും’ എന്ന വിഷയത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്ത്തികേയന് നായര്‍ പ്രഭാഷണം നടത്തി. ‘ചരിത്രം: ജനകീയവും അക്കാദമികവും’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിന് സ്പീക്കറുടെ പ്രസ്സ് സെക്രട്ടറി പി.ജെ.വിന്‍സെന്റ്, ഡോ.ശ്രീദേവി പി.അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.