സാക്ഷരതാമിഷന്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിവരുന്ന പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതി രണ്ടാംഘട്ട പരീക്ഷയില്‍ മൊത്തം 2993 പേര് വിജയിച്ചു. വിജയശതമാനം 98.9. വിജയിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 2285 പേര്. മൊത്തം 3090 പേരാണ് പരീക്ഷ എഴുതിയത്. മാനന്തവാടി നഗരസഭയിലെ പടച്ചിക്കുന്ന് കോളനിയിലെ 85-കാരി കെമ്പിയാണ് വിജയിച്ചവരില്‍ ഏറ്റവും പ്രായം കൂടിയത്. മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വെള്ളരി കോളനിയിലെ 18-കാരി ശാന്തയാണ് ഏറ്റവും പ്രായം കുറഞ്ഞത്. കല്‍പ്പറ്റ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പേര് വിജയിച്ചത്. 812 പേര്. വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാര്‍ക്കിനായിരുന്നു പരീക്ഷ. 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.
ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 200 ഊരുകളിലായി 2019 ഫെബ്രുവരിയിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. പഠിതാക്കളുടെ സൗകര്യാര്‍ത്ഥം എല്ലാ ദിവസവും വൈകിട്ടായിരുന്നു ക്ലാസുകള്‍.
രണ്ടാംഘട്ട സര്‍വേയില്‍ മൊത്തം 5342 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇതില്‍ 3133 പേര് സ്ത്രീകളും 2209 പേര് പുരുഷന്മാരുമാണ്. നിരക്ഷരരില്‍ 2993 പേര് 15 നും 50 നും ഇടയില്‍ പ്രായമുള്ളവരും 2349 പേര് 50 വയസിനുമേല്‍ പ്രായമുള്ളവരുമാണ്. രണ്ടാംഘട്ടത്തില്‍ 200 ഊരുകളിലെ 4371 വീടുകളിലാണ് സര്‍വേ നടത്തിയത്. ഈ വീടുകളിലെ മൊത്തം 16,799 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്പറ്റ നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമാണ് സര്‍വേ നടത്തിയത്.
നിരക്ഷരര്‍, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ. നാലാംതരം വിജയിക്കാത്തവര്‍- 1642, നാലാംതരം വിജയിക്കുകയും എന്നാല്‍ ഏഴാംതരം വിജയിക്കാന്‍ കഴിയാതെപോയവരുമായ 2402 പേരെ കണ്ടെത്തി. ഏഴാംതരം വിജയിച്ചെങ്കിലും പത്താംതരം കടക്കാത്തവരുടെ എണ്ണം- 2285. പത്താംതരം വിജയിച്ചിട്ടും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയത് 1208 പേരാണ്.
ജില്ലയിലെ 300 ഊരുകളിലായി 2017 മാര്‍ച്ചിലാണ് സാക്ഷരതാ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 4,309 പേര് വിജയിച്ചിരുന്നു. രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം 7302 പേര് ഇതുവരെ സാക്ഷരരായി.