ടീച്ചേേറ, ശരിക്കും എന്താണ് സാക്ഷരത?. പ്രായം ഉള്ളവരൊക്കെ പഠിക്കുന്നത് എന്തിനാ ?. ആദിവാസികളൊക്കെ ഉള്‍വനത്തില്‍ അല്ലേ, അവരെ അവിടെച്ചെന്ന് എങ്ങനെ പഠിപ്പിക്കും ?… .പി.എം.ജിയിലെ സിറ്റി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് സംശയം നിരവധിയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പരിപാടിയുടെ ഭാഗമായി എഴുത്തുകാരി ഡോ.പി.എസ്.ശ്രീകലയെ സാക്ഷരതാമിഷന്‍ ഓഫീസില്‍ സന്ദര്‍ശിക്കാനെത്തിയ 15 അംഗ വിദ്യാര്‍ഥി സംഘത്തിന് സാക്ഷരതയെക്കുറിച്ചും മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒരുപാട് അറിയാനുണ്ട്.
” മോളേ, കേവലം എഴുത്തും വായനയും കൊണ്ട് ഒരാള്‍ സാക്ഷരത കൈവരിച്ചുവെന്ന് പറയാന്‍ കഴിയില്ല. അത് യഥാര്‍ത്ഥ അറിവിലേക്കുള്ള ഒരു വാതായനം തുറക്കല്‍ മാത്രമാണ്. ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളിലും അടിസ്ഥാന അറിവ് നമ്മുക്ക് ഉണ്ടാകണം. അങ്ങനെയെങ്കില്‍ ഒരാള്‍ സാക്ഷരത നേടിയെന്ന് പറയാം. പരിസ്ഥിതിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും അങ്ങനെയെല്ലാമെല്ലാം. എത്ര പ്രായമായാലും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതല്ലേ ” – സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ശ്രീകലയുടെ മറുപടി തലങ്ങും വിലങ്ങും ചോദ്യം പായിച്ച എട്ടാം ക്ലാസുകാരി അനഘയ്ക്ക് തികച്ചും ബോധിച്ചു. സംശയത്തിന്റെ പിരിമുറുക്കം അപ്പാടെ മാറിയ മട്ട്. ആദിവാസി സാക്ഷരതയുമായി ബന്ധപ്പെട്ടുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി അഷ്ഫക്കിനുള്ള ഉത്തരവും പിന്നാലെ വന്നു. ‘ഉള്‍വനത്തിലെ ആദിവാസി ഊരുകളിലെത്തി പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ. ഓരോ ഊരിലും ആദിവാസികളില്‍ നിന്നുതന്നെ അധ്യാപകരെ കണ്ടെത്തി നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുള്ള പ്രയോജനവും അവര്‍ക്ക് ലഭിക്കുന്നുണ്ട്.’- ആദിവാസി മേഖലകളിലെ സാക്ഷരതാ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടും വായിച്ചും അറിഞ്ഞുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് അഷ്ഫക്കിന്റെ ചോദ്യം.
എന്തിനാണ് വിദ്യാഭ്യാസം നേടുന്നത് ?. ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി സല്‍മയുടേത് വെറുമൊരു ചോദ്യമല്ല. ചോദ്യത്തിനു പല അര്‍ത്ഥതലങ്ങള്‍ ഉണ്ട്. ‘ ഒരു തൊഴില്‍ നേടിയെടുക്കാന്‍ മാത്രമുള്ളതല്ല വിദ്യാഭ്യാസം. ഒരു നല്ല മനുഷ്യനാകാന്‍ ഒരാളെ പ്രാപ്തമാക്കുകയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിലൂടെ നമ്മള് നേടിയെടുത്ത അവകാശങ്ങള്‍ അത് നിഷേധിക്കപ്പെട്ടവര്‍ക്കും ലഭ്യമാകാന്‍ സഹായിക്കുക. കുറ്റവാളിയായി ആരെങ്കിലും ജനിക്കുന്നുണ്ടോ. ജീവിത സാഹചര്യങ്ങളല്ലേ അങ്ങനെയാക്കുന്നത്. അതുപോലെ തന്നെ വിവിധ ജീവിത പ്രശ്നങ്ങള്‍ കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെ എത്ര പ്രായമായാലും പഠനവഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. അതാണ് പൊതുവിദ്യാഭ്യാസവകുപ്പ് സാക്ഷരതാമിഷനിലൂടെ ചെയ്യുന്നത് ‘- മറുപടി ഏറെ ശ്രദ്ധയോടെ കേട്ടിരുന്ന സല്‍മ എണീറ്റു. ടീച്ചര്‍ ഒരു ദിവസം നമ്മുടെ സ്കൂളില്‍ വരണം. ഇതുപോലൊരു ക്ലാസ് അവിടെ എടുക്കുമോ?. സല്‍മയുടെ വാക്കുകളില്‍ മാതൃകാ അധ്യാപികയോട് തോന്നുന്ന ആദരവിന്റെ സ്നേഹം തുളുമ്പി നിന്നു. സ്കൂളിലെ പ്രധാന അധ്യാപിക ഷമി പി.ബി, അധ്യാപകരായ ലേഖ എസ്.നായര്‍, മഞ്ജു സി.നായര്‍, ലിസി ജോര്‍ജ്, ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ ഡോ.പി.എസ്.ശ്രീകലയെ സന്ദര്‍ശിക്കാനെത്തിയത്.