രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. ഏഴ് വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക് കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) റിപ്പോര്‍ട്ടു പ്രകാരം 96.2 ശതമാനമാണ് സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്. ഇന്ത്യയില്‍ സാക്ഷരതാ നിരക്ക് 77.7 ശതമാനം. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാര്ക്കും 70.3 സ്ത്രീകള്‍ക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാം. സാക്ഷരതയിലെ സ്ത്രീ- പുരുഷ അന്തരം 14.4 ശതമാനമാണ്. ഇത് ഏറ്റവും കുറവ് കേരളത്തിലാണ് (2.2 ശതമാനം). കേരളത്തില്‍ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. അന്തരം ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ (23.2 ശതമാനം).
സാക്ഷരതാ നിരക്കില്‍ ഡല്‍ഹിയും (88.7) ഉത്തരാഖണ്ഡുമാണ് (87.6) കേരളത്തിനു പിന്നില്‍. അവസാന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് (73), തെലങ്കാന (72.8), ബിഹാര്‍ (70.9), രാജസ്ഥാന് (69.7) എന്നിവയുമുണ്ട്.