തീരപ്രദേശങ്ങളിലെ നിരക്ഷരത നിര്‍മ്മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച ‘അക്ഷരസാഗരം’ പദ്ധതിയില്‍ മൊത്തം 1605 പേര് നാലാംതരം തുല്യതാ പരീക്ഷയെഴുതി. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 59 പേരും പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാളും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സാക്ഷരതാ നിരക്ക് കുറഞ്ഞ 13 തീരദേശ പഞ്ചായത്തുകളിലെ 65 വാര്‍ഡുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ നാലാംതരം തുല്യതാ പരിപാടി ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 606 പേര് പരീക്ഷയെഴുതി. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ
Read More