അറിയിപ്പ്:പത്താംതരം തുല്യതാ കോഴ്സിൻ്റെ 16-ാം ബാച്ചിൻ്റെയും (2022-23) ഹയർസെക്കൻഡറി തുല്യതാ കോഴ്സിൻ്റെ 7-ാം ബാച്ചിൻ്റെയും (2022-24) രജിസ്ട്രേഷൻ കാലാവധി നീട്ടി. ഫൈനില്ലാതെ 25-04-2022 വരെയും 50/- രൂപ ഫൈനോട്കൂടി 10-05-22 വരെയും 200/-രൂപ സൂപ്പർ ഫൈനോട് കൂടി 20-05-2022 വരെയും അപേക്ഷിക്കാം.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത സ്കീമില് രണ്ട് ലക്ഷം പേരെ സാക്ഷരരാക്കും. കേന്ദ്ര സര്ക്കാരിന്റെ സാക്ഷരതാസ്കീമില് പന്ത്രണ്ടുവര്ഷങ്ങള്ക്ക് ശേഷമാണ് കേരളത്തിനെ ഉള്പ്പെടുത്തിയ ഒരു പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്ക്കാര് സാക്ഷരത-തുടര്വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയമാണ് കേന്ദ്ര സര്ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതികള്ക്ക് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ധനസഹായം ലഭ്യമാകും. പദ്ധതി നടത്തിപ്പിന്റെ 60 ശതമാനം കേന്ദ്ര സര്ക്കാരും 40 ശതമാനം കേരള സര്ക്കാരും വകയിരുത്തും. രണ്ട് ലക്ഷം പേരെ സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ അഞ്ച് ജില്ലകളിലാണ് പദ്ധതി