തീരദേശ മേഖലയിലെ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തിനായി ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ 2017ല്‍ ആരംഭിച്ച പദ്ധതിയാണ് ‘അക്ഷരസാഗരം’. ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുത്തത്. 10 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് പദ്ധതി നടത്തിപ്പിന് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 6218 പഠിതാക്കള്‍ സാക്ഷരതാക്ലാസുകളില്‍ രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു.ഫിഷറീസ് വകുപ്പുമന്ത്രി ശ്രീമതി.ജെ.മേഴ്സികുട്ടിയമ്മ നിര്‍വഹിച്ചു. 2017 മെയ് 21ന് നടത്തിയ സാക്ഷരതാപരീക്ഷയില് 3746 പേര് പരീക്ഷയെഴുതി. ഒന്നാംഘട്ടത്തില്‍ നാലാംതരം തുല്യതയ്ക്കായി രജിസ്റ്റര്‍ ചെയ്തിവര്ക്കായുള്ള പൊതുപരീക്ഷ ജൂലൈ 30ന് നടന്നു.
ഈ പദ്ധതിയുടെ രണ്ടാംഘട്ടം കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.