ട്രാന്സ്ജന്ഡേഴ്സിനുള്ള സാക്ഷരതാ തുല്യതാപരിപാടിക്ക് സാക്ഷരതാമിഷന്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനതല സെമിനാര്‍ 2016 ഡിസംബര്‍ 15 ന് എറണാകുളത്ത് വച്ചു നടത്തി. ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ട്രാന്‍സ്ജന്‍ഡേഴ്സ് പ്രതിനിധികള്‍ക്ക് 2017 മാര്‍ച്ച് 15 ന് തിരുവനന്തപുരത്തു വച്ച് പരിശീലനം നല്കുകയുണ്ടായി. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം 2017 ഏപ്രില്‍ 10 ന് ബഹു.വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. സര്‍വേ എല്ലാ ജില്ലകളിലും നടന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ആഗസ്റ്റ് 2 ന് നടക്കും ട്രാന്‍സ്ജന്‍ഡേഴ്സ് വിഭാഗം തുല്യതാകോഴ്സിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തുവരുന്നു.2017-18 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റില്‍ ഈ പദ്ധതിയ്ക്കായ 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ട്രാന്‍സ്ജന്‍ഡേഴ്സിന് പ്രതേ്യകമായി പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാക്ലാസുകള് വരുന്ന അധ്യയനവര്‍ഷം സൗജന്യമായി നടത്തും.