നവജ്യോതി (പട്ടിക വിഭാഗങ്ങള്‍ക്കുള്ള സാക്ഷരതാ തുല്യതാ പരിപാടി )
ആദിവാസി മേഖലയിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനും തുല്യതാ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് ആദിവായി സാക്ഷരതാ തുല്യതാ പരിപാടി. . ഇതില്‍ പ്രധാനമാണ് അട്ടപ്പാടി സാക്ഷരതാ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു.
അട്ടപ്പാടി സാക്ഷരതാ പരിപാടി നിരക്ഷരതാ നിര്‍മാര്‍ജനം
അടിസ്ഥാന സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഇപ്പോള്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സാക്ഷരതാ പരിപാടി നടത്തി വരുന്നു.
അട്ടപ്പാടിയിലെ 80 ആദിവാസി ഊരുകളില്‍ ഒന്നാംഘട്ട ക്ലാസുകള്‍ പൂര്‍ത്തിയായി.
4060 പഠിതാക്കളെ കണ്ടെത്തി. ഇതില്‍ 2840 പേര് സ്ത്രീകളും 1220 പേര് പുരുഷന്മാരും.
1280 പഠിതാക്കള്‍ ക്ലാസുകളില്‍ എത്തി.
1260 പഠിതാക്കള്‍ ഒന്നാംഘട്ട സാക്ഷരതാ പരീക്ഷ പൂര്‍ത്തിയാക്കി. ഇതില്‍ 942 പേര് സ്ത്രീകള്‍.വിദ്യാസമ്പന്നരായ 83 ആദിവാസി യുവതി-യുവാക്കളെ ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ 65 പേരും സ്ത്രീകളാണ്.
രണ്ടാം ഘട്ടം 2017 മേയില്‍ ആരംഭിക്കും. എല്ലാ ഊരുകളിലും പഠന കേന്ദ്രങ്ങള്‍ ലഭ്യമാക്കും.