കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സ്കീമില്‍ രണ്ട് ലക്ഷം പേരെ സാക്ഷരരാക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാക്ഷരതാസ്കീമില് പന്ത്രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിനെ ഉള്‍പ്പെടുത്തി ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത-തുടര്‍വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധന സഹായം ലഭ്യമാകും. പദ്ധതി നടത്തിപ്പിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം കേരള സര്‍ക്കാരും വകയിരുത്തും. രണ്ട് ലക്ഷം പേരെ സാക്ഷരരാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ അഞ്ചു ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ രണ്ടു ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.