സാക്ഷരതാമിഷന്‍ അതോറിറ്റി മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പിലാക്കിയ അട്ടപ്പാടി സാക്ഷരതാപദ്ധതിയുടെ ഒന്നാംഘട്ടം 71 ആദിവാസി ഊരുകളില്‍ നടപ്പിലാക്കി. സര്‍വേയിലൂടെ 4060 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഈ പദ്ധതിയിലൂടെ 63 ഊരുകളില്‍ നിന്നുള്ള 1127 നിരക്ഷരരെ സാക്ഷരരാക്കുവാന്‍ സാക്ഷരതാമിഷന്‍ കഴിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനായി ഇതിന്റെ രണ്ടാംഘട്ടം പദ്ധതി പ്രഖ്യാപനം 2017 മെയ് 7ന് അട്ടപ്പാടിയില്‍ നടന്നു. ആകെയുള്ള 194 ഊരുകളില്‍ 131 എണ്ണത്തില്‍ സാക്ഷരതാക്ലാസുകള്‍ ആരംഭിച്ചു. ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ 63 ഊരുകളില്‍ നാലാംതരം തുല്യതാക്ലാസുകള് രണ്ടാംഘട്ടത്തില്‍ ആരംഭിക്കും.