സാക്ഷരതാമിഷന്‍ നടത്തിവരുന്ന നാല്, ഏഴ്, പത്ത് തുല്യതാ കോഴ്സുകളില്‍ നിന്നും ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സിലേക്കുള്ള സാക്ഷരതാമിഷന്റെ കാല്‍വയ്പ് അനൗപചാരിക വിദ്യാഭ്യാസരംഗത്ത് മറ്റൊരു നാഴികക്കല്ലാണ്. അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. 18-04-2013ലെ സ.ഉ.(കൈ)നം.138/2013/പൊ.വി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സാക്ഷരതാമിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. മാനവികവിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നും രണ്ടും ബാച്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കോഴ്സുകള്‍ നടന്നുവരുന്നു. മൂന്നാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായി.