വയനാട് ജില്ലയിലെ മുഴുവന്‍ നിരക്ഷരരായ ആദിവാസികളെയും സാക്ഷരരാക്കുകയും അതുവഴി തുല്യതാപഠനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. 2017ല്‍ ആരംഭിച്ച പദ്ധതിക്കായി വയനാട് ജില്ലയിലെ 300 ആദിവാസി കോളനികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്ത് പരീശീലനമടക്കം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരികയാണ്.