2006-07ല്‍ ആരംഭിച്ച പത്താംതരം തുല്യതാ കോഴ്സ് അനൗപചാരിക വിദ്യാഭ്യാസചരിത്രത്തിലെ ശ്രദ്ധേയമായ ചുവടുവയ്പാണ്. ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപ് സമൂഹങ്ങളില്‍ ഈ കോഴ്സ് ആരംഭിക്കുവാന്‍ സാക്ഷരതാമിഷന്‍ സാധിച്ചിട്ടുണ്ട്. ഈ കോഴ്സ് വിജയിക്കുന്നതിലൂടെ ഉപരിപഠനത്തിനും ഉദേ്യാഗകയറ്റത്തിനും അര്‍ഹരാണ്. ഇപ്പോള്‍ പത്താംതരം അടിസ്ഥാനയോഗ്യതയായി പബ്ലിക് സര്‍വീസ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ എഴുതുന്നതിനായുള്ള അംഗീകാരവും പ്രസ്തുത കോഴ്സിന് ലഭിച്ചിട്ടുണ്ട്. പത്ത് മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സിന് ഒന്‍പത് വിഷയങ്ങളാണ് നിലവിലുള്ളത്. ജില്ലകളില്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ വച്ചാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്‍കിവരുന്നത്. ഇതുവരെ പത്ത് ബാച്ചുകള്‍ പൂര്‍ത്തീകരിക്കുകയും പതിനൊന്നാം ബാച്ച് നടന്നുവരികയുമാണ്. ഇതിന്റെ പൊതുപരീക്ഷ 2017 ഒക്ടോബര്‍ മാസത്തില്‍ നടത്തും. പന്ത്രണ്ടാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായി.