തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകള്‍ക്ക് കൈത്താങ്ങായി സാക്ഷരതാമിഷന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നത് കണക്കിലെടുത്ത് സാക്ഷരതാമിഷന്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ ആരംഭിച്ചത് 254 കളക്ഷന്‍ സെന്ററുകളായിരുന്നു. ഒറ്റദിവസം കൊണ്ട് ഇവയിലൂടെ സമാഹരിച്ചത് പത്തൊമ്പത് ലക്ഷത്തി എണ്ണൂറ് രൂപയുടെ ഉത്പന്നങ്ങളാണ്. വനിതാ പ്രേരക്മാരുടെ നേതൃത്വത്തില്‍ തുടങ്ങിയ കളക്ഷന്‍ സെന്ററുകളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ സ്ത്രീകള്‍ മത്സരിക്കുന്ന കാഴ്ചയായിരുന്നു ഭൂരിഭാഗങ്ങളിലും. അതാത് ജില്ല സാക്ഷരതാമിഷനുകളുടെ നേതൃത്വത്തിലായിരുന്നു കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. കൊല്ലം ജില്ലിയിലായിരുന്നു ഏറ്റവും
Read More