ഭരണഘടനാ സംരക്ഷണസംഗമം 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ നിയമസഭയും സാക്ഷരതാമിഷനും ചേര്‍ന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര നടത്തുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തില്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളനിയമസഭയും സാക്ഷരതാമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഭരണഘടനാസാക്ഷരത – ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഭരണഘടനാ സാക്ഷരതാ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്. കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് 14ന് വൈകിട്ട് 4ന് ആരംഭിക്കുന്ന യാത്ര സംസ്ഥാനത്തെ
Read More