‘ചങ്ങാതി’ പദ്ധതി കൂടുതല്‍ ജനകീയമാകുന്നു ‘ഹമാരി മലയാളം’ ഡിജിറ്റല്‍ പാഠപുസ്തകം പുറത്തിറക്കി പഠിതാക്കള്‍- 5268. പഠനകേന്ദ്രങ്ങള്‍- 263 തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ പദ്ധതിയുടെ സാക്ഷരതാ പാഠാവലി ‘ഹമാരി മലയാളം’ കൂടുതല്‍ ജനകീയമാകുന്നു. ഇതിന്റെ ഡിജിറ്റല്‍ ബുക്ക് പുറത്തിറക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന കവലകള്‍, ‘ചങ്ങാതി’ പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ബുക്ക് ജനകീയമാക്കും. ഡിജിറ്റല്‍ ബുക്കിന്റെ സി.ഡി വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്
Read More