2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആദിവാസി-തീരദേശ-ഭാഷാന്യൂനപക്ഷ മേഖലകളിലാണ് നിരക്ഷരത കൂടുതലായ കണക്കാക്കപ്പെട്ടിരിക്കുന്നത്. അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനായി സാക്ഷരതാമിഷന്‍ ബൃഹത്തായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
അക്ഷരസാഗരം
തീരദേശ മേഖലയിലെ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തിനായി ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ 2017ല്‍ ആരംഭിച്ച പദ്ധതിയാണ് ‘അക്ഷരസാഗരം’. ...
പരിപൂര്ണസാക്ഷരതാലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് കേരളത്തില്‍ അവശേഷിക്കുന്ന മുഴുവന്‍ നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കുന്നതിന് മുന്നോടിയായി സാക്ഷരതാമിഷന്‍ ...
2017-18ലെ ബഡ്ജറ്റ് പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആദിവാസികള്ക്കാകമാനമുള്ള സമഗ്രമായ സാക്ഷരതാ-തുടര്‍വിദ്യാഭ്യാസ പദ്ധതി തയാറാക്കി ...
നവസാക്ഷരര്, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പാര്ശ്വവല്ക്കരിക്കപ്പെട്ടവര്, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് തുല്യതാപരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി തുല്യതാ
സാക്ഷരതാമിഷന്‍ നടത്തിവരുന്ന നാല്, ഏഴ്, പത്ത് തുല്യതാ കോഴ്സുകളില്‍ നിന്നും ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സിലേക്കുള്ള ...
നൂതന പരിപാടികളുടെ ഭാഗമായി നടക്കുന്ന പദ്ധതികളാണ് ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ തുടര്‍വിദ്യാഭ്യാസ പദ്ധതി, പരിസ്ഥിതി സാക്ഷരതാ പദ്ധതി. എന്നിവ
പരിസ്ഥിതി സാക്ഷരതാ പദ്ധതി
പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. പരിസ്ഥിതി ശില്പശാല, പരിസ്ഥിതിസര്വേ, പരിസ്ഥിതി ഡയറക്ടറി ...