ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി പുരസ്കാരത്തിന് അര്‍ഹതനേടി കേരളത്തിലെ രണ്ട് അക്ഷരമുത്തശ്ശിമാര്‍. സാക്ഷരതാമിഷന്‍ പഠിതാക്കളായി അക്ഷരലോകത്ത് നേട്ടങ്ങള്‍ കൊയ്ത കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാര്‍ത്ത്യായനിയമ്മയുമാണ് പുരസ്കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ മുന്നിലെത്തിയത്. രാജ്യത്ത് വനിതകള്‍ക്ക് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഈ പുരസ്കാരം. 2018-ല്‍ തൊണ്ണൂറ്റിയാറാമത്തെ വയസ്സില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ പഠിതാവാണ് ആലപ്പുഴ ജില്ലയിലെ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ കാര്‍ത്ത്യായനിയമ്മ. നൂറിയഞ്ചാമത്തെ വയസ്സില്‍
Read More