തിരുവനന്തപുരം: ഇരച്ചുകയറുന്ന വെള്ളത്തിനും ഇരമ്പിയാര്‍ക്കുന്ന ആകാശത്തിനും മരണത്തിന്റെ മുഖമായിരുന്നു. രണ്ടുദിവസമായി പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥ. വൈദ്യുതിയില്ല. ഫോണ്‍ ബന്ധം നിലച്ചു. മലവെള്ളപ്പാച്ചിലില്‍ മരണത്തെ മുഖാമുഖം കണ്ട് വീടുകള്‍ക്ക് മുകളില്‍ പകച്ചുനില്‍ക്കുന്ന ജനക്കൂട്ടം. അടിവച്ചടിവച്ചുയരുന്ന പ്രളയജലത്തിലമര്ന്നടിയാവുന്ന ഈയാംപാറ്റകളെപോലെ. വിറങ്ങലിച്ചുനിന്ന നിരാലംബര്‍ക്കു മുന്നില്‍ അതാ മിശിഖാപോലെ ഒരാളെത്തി. മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍. ആ മിശിഖ ആരെന്നറിയണ്ടേ?. മത്സ്യത്തൊഴിലാളിയും സാക്ഷരതാമിഷന്റെ പത്താംതരം തുല്യത പഠിതാവുമായ അബു സാലി. വിഴിഞ്ഞത്തുനിന്നും 10 ബോട്ടുകളിലായി അബു സാലിയുടെ നേതൃത്വത്തിലെത്തിയ 34 പേരടങ്ങിയ
Read More