നവതിയുടെ നിറവില്‍ മുത്തശ്ശിയ്ക്ക് നൂറില്‍ നൂറിന്റെ മധുരം. കോഴിക്കോട് കുര്യാടി വളപ്പില്‍ വീട്ടില്‍ മൈഥിലി (90)യുടെ പഠനാവേശമാണ് പുതുതലമുറയ്ക്കു വഴിവിളക്കായത്. സാക്ഷരതാമിഷന്റെ തീരദേശ സാക്ഷരതാ പദ്ധതിയായ ‘അക്ഷരസാഗരം’ പരീക്ഷയിലാണ് ഈ മുത്തശ്ശി നൂറില്‍ നൂറു നേടി ഞെട്ടിച്ചിരിക്കുന്നത്. മക്കളൊക്കെ മത്സ്യത്തൊഴിലാളികളാണ്. ഒരുകാലത്ത് കടലിനെ നമ്പിയാണ് മത്സ്യത്തൊഴിലാളികള്‍ ജീവിച്ചിരുന്നതെങ്കില്‍ ഇന്നു പഠിപ്പിനെക്കൂടി നമ്പണമെന്നാണു മൈഥിലിയുടെ പക്ഷം. മൈഥിലിയെ പോലെ തന്നെ നൂറില്‍ നൂറുവാങ്ങിയവര് അഞ്ചുപേരുണ്ടെങ്കിലും ഒഡിഷ സ്വദേശിനി മുദാദ് രേവതിയുടെ നൂറുമേനിയ്ക്ക് തിളക്കമേറും. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം
Read More