കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വഹിച്ചു. സാക്ഷരതയില്‍ നിന്ന് വൈജ്ഞാനികസാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് കേരള സമൂഹം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി കണ്ടതാണ് കേരളത്തിന്റെ മുന്നോട്ടു പോക്കിന്റെ പ്രധാന കാരണം. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സര്‍വകലാശാലയായാണ് സാക്ഷരതാമിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി അധ്യക്ഷനായി.ഗതാഗത വകുപ്പ്