പെരുമ്പാവൂര്‍: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പെരുമ്പാവൂരില്‍ ഓഗസ്റ്റ് 15ന് പ്രവേശനോത്സവം നടക്കും. ഇതോടെ, സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനു ശേഷം കേരളത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിക്കുന്ന മറ്റൊരു പദ്ധതിയ്ക്ക് തുടക്കമാകും. ജൂലൈ 27ന് മുമ്പായി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും സംഘാടക സമിതി യോഗങ്ങള്‍ സംഘടിപ്പിക്കും. അതോടൊപ്പം ഓരോ പഠനകേന്ദ്രത്തിനും സമീപവാസികളുടെ സൗഹൃദസഭകള് രൂപീകരിക്കും. ഓഗസ്റ്റ് 6 മുതല്‍ ക്ലാസ്സുകളുടെ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍
Read More









