കല്‍പ്പറ്റ: ആദിവാസി സമൂഹത്തെ അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയും സാമൂഹ്യമാറ്റത്തിന് സജ്ജമാക്കിയും ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഘട്ടത്തിന് തുടക്കം. വയനാട് ആദിവാസി സാക്ഷരതാപദ്ധതിയുടെ ആദ്യഘട്ടം വിജയകരമായതിന്റെ വെളിച്ചത്തിലാണ് രണ്ടാംഘട്ടം 200 ഊരുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ട പരീക്ഷാവിജയികള്‍ക്ക് മന്ത്രി എ.കെ.ബാലന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസവകുപ്പും സാക്ഷരതാമിഷനും ചേര്‍ന്നാണ് മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചിട്ടും ആദിവാസികള്‍ക്കിടയില്‍ നിരക്ഷരരെ തുടരാനനുവദിക്കില്ലെന്ന പ്രഖ്യാപനമായി ചടങ്ങ് മാറി. ആദിവാസികളുടെ തനത് കലാപരിപാടികള്‍ ചടങ്ങിന്
Read More










