ആദിവാസികളെ അക്ഷരം പഠിപ്പിക്കാന്‍ ആദിവാസികള്‍ കാടിനെ ആശ്രയിച്ചും കൃഷിചെയ്തും ജീവിക്കുന്ന ആദിവാസി ജനവിഭാഗം കടുത്ത ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികളുടെ സ്വത്വം നിലനിറുത്തിക്കൊണ്ടുതന്നെ അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള കര്‍മപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുത്. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ആദിവാസി സാക്ഷരതാപദ്ധതികളുമായി ബന്ധപ്പെട്ട് 350 ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യസാക്ഷരതാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍ക്കാരിന്റെ ഒട്ടേറെ പദ്ധതികളുടെ
Read More