കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിര്‍വഹിച്ചു. സാക്ഷരതയില്‍ നിന്ന് വൈജ്ഞാനികസാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് കേരള സമൂഹം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി കണ്ടതാണ് കേരളത്തിന്റെ മുന്നോട്ടു പോക്കിന്റെ പ്രധാന കാരണം. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ സര്‍വകലാശാലയായാണ് സാക്ഷരതാമിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി അധ്യക്ഷനായി.ഗതാഗത വകുപ്പ്
കേരളത്തെ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ,കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, കൈറ്റ് കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ സാക്ഷരതാ പരിപാടിയാണ് ഇ-മുറ്റം. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കതിരൂർ ഗ്രാമപഞ്ചായത്തിൽ 2023 ഏപ്രിൽ 11ന് വൈകിട്ട് 5ന് ബഹു.വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ജില്ലയിലെ പീലിക്കോട്, കണ്ണൂർ ജില്ലയിലെ കതിരൂർ, വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ
തിരുവനന്തപുരം: ആദിവാസി മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി സാക്ഷരതാമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാപദ്ധതിയുടെ പരീക്ഷ ഡിസംബര്‍ 11 ന് ആരംഭിക്കും. സാക്ഷരതാമിഷന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 19,772 പേര് പരീക്ഷയെഴുതും. ഡിസംബര്‍ 11 മുതല്‍ 19 വരെ 2443 ആദിവാസി ഊരുകളിലായി മികവുത്സവമായാണ് പരീക്ഷ നടത്തുക. പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുമാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 11 മുതല്‍
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തിയ സാക്ഷരതാപരീക്ഷ – മികവുത്സവത്തിന്റെ ഫലം പ്രഖ്യാപിച്ചു. 99.79 ശതമാനം വിജയത്തോടെയാണ് ഇക്കുറി പഠിതാക്കള്‍ സാക്ഷരത കൈവരിച്ചത്. നവംബര്‍ 7 മുതല്‍ 14 വരെ നടന്ന മികവുത്സവത്തില്‍ പങ്കെടുത്ത 24,319 പേരില്‍ 24,268 പേര് വിജയിച്ചു. വിജയിച്ചവരില്‍ 19,838 പേര് സ്ത്രീകളും 4430 പേര് പുരുഷന്മാരുമാണ്. എസ്.സി വിഭാഗത്തില്‍ നിന്ന് 8738 പേരും എസ്.ടി വിഭാഗത്തില്‍ 1385 പേരും ഭിന്നശേഷിക്കാരായ 19 പേരും വിജയിച്ചു. കോട്ടയം ജില്ലയിലെ 104
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതാപദ്ധതി പഠ്ന ലിഖ്ന അഭിയാന് ക്ലാസുകൾ ഡിസംബർ 20ന് ആരംഭിക്കും.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ ഡിസംബർ 10 ന് ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം. വി.ഗോവിന്ദന് ആമുഖ പ്രഭാഷണം നടത്തി. ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി അധ്യക്ഷനായി. പദ്ധതി നടപ്പിലാക്കുന്ന തിരുവനന്തപുരം, മലപ്പുറം, പാലക്കാട്,
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാക്ഷരതാപദ്ധതി പഠ്ന ലിഖ്ന അഭിയാന് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സന്നദ്ധതയറിയിച്ച് വിവിധ സംഘടനകള്‍. പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സാക്ഷരതാമിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എന്‍.എസ.്എസ്, എന്‍.സി.സി, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, നെഹ്റുയുവകേന്ദ്ര, യുവജനക്ഷേമബോര്‍ഡ് എന്നീ സംഘടനകള്‍ പൂര്‍ണപിന്തുണ അറിയിച്ചത്. പഠ്ന ലിഖ്ന അഭിയാന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും സര്‍വേകളിലും ക്ലാസുകളിലും വളണ്ടിയര്‍മാരായും സംഘാടകരായും വിവിധസംഘടനകളിലെ ഉദ്യോഗസ്ഥരും അംഗങ്ങളും പങ്കെടുക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ – ”മികവുത്സവം’ നവംബർ 7 മുതൽ 14 വരെ നടക്കും.സംസ്ഥാനത്താകെ 25,357 പേർ പരീക്ഷയെഴുതും. ഏറ്റവും മുതിർന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാൽ പഠിതാക്കളുടെ സൗകര്യം പരിഗണിച്ചും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുമാണ് മികവുത്സവം നടത്തുക. പഠിതാക്കളുടെ സൗകര്യത്തിനനുസരിച്ച് നവംബർ 7 മുതൽ 14 വരെയുള്ള ഏതെങ്കിലും ഒരു ദിവസം പരീക്ഷയെഴുതാൻ അവസരമുണ്ട്. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം.1331പഠന കേന്ദ്രങ്ങൾ തന്നെ പരീക്ഷ കേന്ദ്രങ്ങളായി
രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. ഏഴ് വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക് കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ) റിപ്പോര്‍ട്ടു പ്രകാരം 96.2 ശതമാനമാണ് സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്. ഇന്ത്യയില്‍ സാക്ഷരതാ നിരക്ക് 77.7 ശതമാനം. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാര്ക്കും 70.3 സ്ത്രീകള്‍ക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാം. സാക്ഷരതയിലെ സ്ത്രീ- പുരുഷ അന്തരം 14.4
വനിതാദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്കാരം തൊണ്ണൂറ്റെട്ടുകാരി കാര്‍ത്യായനിയമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങി. സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാപരീക്ഷയിലാണ് ഹരിപ്പാട് മുട്ടം പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനിയമ്മ 100- ല്‍ 98 മാര്‍ക്ക് നേടി 96-ാം വയസ്സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ നേട്ടമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്കു കടന്നുവന്ന കാര്‍ത്യായനി അമ്മയെ സദസ് ഏഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് എതിരേറ്റത്. സാക്ഷരതാമിഷന്റെ നാലാംതരം തുല്യത വിജയിച്ച കൊല്ലം പ്രാക്കുളം സ്വദേശി കെ.ഭാഗീരഥിയമ്മയ്ക്കും നാരീപുരസ്കാരം ലഭിച്ചെങ്കിലും അനാരോഗ്യത്തെ