തിരുവനന്തപുരം: ഭരണഘടന കേവലം ഒരു ഗ്രന്ഥമല്ല, മറിച്ച്, ഇന്ത്യയുടെ സംസ്കാരമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ എല്ലാ സൂക്ഷ്മാംശങ്ങളും സ്വാംശീകരിച്ച മഹത്തായ മൂല്യസംഭരണിയാണത്. ഇതിഹാസങ്ങളുടെ ചരിത്രം മുതല്‍ മുഗള്‍ ഭരണം വരെയുള്ള സംസ്കാരങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വൈവിധ്യത്തെ സംഹരിക്കാനല്ല, മറിച്ച് സംവാദങ്ങള്‍ക്ക് വേദിയൊരുക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ലോകത്ത് തന്നെ മഹത്തായ ഭരണഘടനയുടെ പട്ടികയില്‍ ഇടംപിടിച്ചത്. സമാധാനവും സഹിഷ്ണുതയും സമഭാവനയുമുള്ള ഒരുജനതയാണ് ഇന്ന് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. ഇതിന് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സാമാന്യ ജനങ്ങളില്‍
Read More