തീരപ്രദേശങ്ങളിലെ സാക്ഷരതാ നിലവാരം ഉയര്ത്തുതിനായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കു അക്ഷരസാഗരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചിറയിന്‍കീഴില്‍ മന്ത്രി.ജെ.മെഴ്സിക്കു’ിയമ്മ നിര്‍വ്വഹിച്ചു. സമൂഹത്തില്‍ പിാക്കം നില്ക്കു തീരദേശവാസികളെ മുഖ്യധാരയിലെത്തിക്കുതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിതെ്ന്ന മന്ത്രി പറഞ്ഞു. നിരക്ഷരതയുടെ ഇരു’റകളെ ഭേദിച്ച് മാനസിക വികാസം പകരാന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ വികസനം അനുഭവവേദ്യമാകണമെങ്കില്‍ അക്ഷരവെളിച്ചം മുഴുവന്‍ ജനങ്ങളിലുമെത്തണം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഇനിയും ഏറെ ഉയരാനുണ്ട്. മത്സ്യസമ്പത്തും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണം. തീരപ്രദേശങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്.
Read More