ശുചീകരണത്തില്‍ സജീവമായി ആദിവാസികളും തിരുവനന്തപുരം: സാക്ഷരതാമിഷന്റെ തുല്യത പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടുന്ന 1055 വൊളന്റിയര്‍മാര്‍ പ്രളയം മലിനമാക്കിയ കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൊളന്റിയര്‍മാരില്‍ 26 പേര് വയനാട്ടില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരുമാണ്. നെടുമുടി, തലവടി, തകഴി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ ഗ്രാമപഞ്ചയത്തുകളിലെ വീടുകള്‍, ഓഫീസുകള്‍, വിദ്യാലയങ്ങള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലപ്പുറത്ത് നിന്നെത്തിയ ഇന്‍സ്ട്രക്ടര്‍മാരും പഠിതാക്കളും കാവാലം പ്രദേശത്തുള്ള വീടുകളിലും സ്കൂളുകളിലും ശുചീകരണം നടത്തി. വയനാട്ടില്‍ നിന്നെത്തിയ വൊളന്റിയര്‍മാരില്‍ ഭൂരിഭാഗവും
Read More









